Institutions

അൽ അബ്‌റാർ വുമൺസ് കോളേജ്

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിൽ മണ്ണാർക്കാടുള്ള അബ്‌റാർ ഓറിയന്റൽ അറബിക് കോളേജിൽ പത്താം ക്ലാസ് പാസായവർക്കുള്ള അഫ്ളലുൽ ഉലമാ പ്രിലിമിനറി കോഴ്സ് , ബി എ. അഫ്ള ലുൽ ഉലമ ഡിഗ്രി എന്നീ കോഴ്സുകൾ നിലിവിലുണ്ട്. വിശാലമായ റഫറൻസ് ലൈബ്രറി, റീഡിംഗ് റൂം എന്നീ സൗകര്യങ്ങളും കാമ്പസിൽ ലഭ്യമാണ്‌. പ്രഗത്ഭരും പരിചയസമ്പന്നരുമായ അധ്യാപകർ കോളേജിന്റെ പ്രത്യേകതയാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് ഹാദിയ കോഴ്സ്(മത വിദ്യഭ്യാസം) കൂടി നൽകി വരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ക് കീഴിലുള്ള അഫ്ള ലുൽ ഉലമ പ്രിലിമിനറി കോഴ്സ് പ്ലസ് ടു ഹ്യൂമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. ഈ കോഴ്സ് പാസാവുന്നവർക്ക് മറ്റ് സിഗ്രി കോഴ്സുകൾ, ടി.ടി.സി. എന്നിവയ്ക്കും ഉപരിപഠനത്തിന് ചേരാവുന്നതാണ്. പ്ലസ് ടു തതുല്യ യോഗ്യതയുള്ള തസ്തികകളിലേക്കുള്ള മത്സര പരീക്ഷകളൂം എഴുതാവുന്നതാണ്. അഫ്ദലുൽ പ്രിലിമിനറി ബി.എ.അഫ്ദലുൽ ഉലമകോഴ്‌സുകളുടെ സാധ്യതകൾ മനുഷ്യന്‌ തന്റെ ചിന്തകളും ആശയങ്ങളും ആവിഷ്കരിക്കാനുള്ള മുഖ്യ ഉപാധിയാണ്‌ ഭാഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴായിരത്തോളം ഭാഷകൾ നിലനിന്നിരുന്നു. ഇവയിൽ പകുതിയോളം മരണത്തിന്റെ വക്കിലാണെന്ന നിയുക്ത കമ്മീഷന്റെ കണ്ടെത്തൽ ഈ രംഗത്തെ ഗവേഷകരെ അമ്പരപ്പിച്ചിട്ടുണ്ട്‌. എന്നാൽ 15 കോടിയിലേറെ ജനങ്ങൾ ഭാഷയായി സ്വീകരിച്ച, സെമിറ്റിക്‌ വിഭാഗത്തിലെ ജീവസ്സുറ്റ ഭാഷയാണ്‌ അറബി. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഭാഷകളിലൊന്നായ അറബി ഇരുപത്തിരണ്ടോളം രാജ്യങ്ങൾക്ക്‌ ഔദ്യോഗിക - വിദ്യാഭ്യാസ മാധ്യമമാണ്‌. യഹ്റബ്‌ ബ്നു ഖഹ്ത്വാൻ പിതാവായി അറിയപ്പെടുന്ന ഈ ഭാഷയെ പത്ത്‌ മില്യൻ ജനങ്ങൾ ഔദ്യോഗിക ഭാഷയായും, നൂറ്‌ മില്യൻ ജനങ്ങൾ മാതൃഭാഷയായും ഉപയോഗപ്പെടുത്തുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അറബി ഭാഷയിൽ ലഭിച്ചിട്ടുള്ള ഏറ്റവും പുരാതന മാതൃക ബി.സി. പത്താം ശതകത്തിൽ ജീവിച്ച ലുക്മാനുൽ ഹക്കീം എഴുതിയ സാരോപദേശങ്ങളാണ്. അറേബ്യൻ ഉപദ്വീപിൽ താമസിച്ചിരുന്ന ഗോത്രങ്ങൾക്ക്‌ വിഭിന്നങ്ങളായ ഭാഷാശൈലികളുണ്ടായിരുന്നു. ഖുറൈശി ഗോത്രത്തിന്റെ ഭാഷാശൈലിയിലൂടെ ഖുർആൻ അവതരിച്ചപ്പോൾ മറ്റ്‌ ശൈലികൾ ദുർബലമാവുകയാണുണ്ടായത്‌. തൊഴിൽ സാധ്യതകൾ ലോകത്തിന്റെ സാംസ്കാരിക, സാമ്പത്തിക, സാങ്കേതിക, വൈജ്ഞാനിക തൊഴിൽ രംഗങ്ങളിൽ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ്‌ അറബി ഭാഷ എന്ന നിലയിൽ അതിന്റെ തൊഴിൽ സാധ്യതകളും ഉപരിപഠനവും ഒട്ടേറെ പ്രാധാന്യം അർഹിക്കുന്നു. കേരളവും അറബിഭാഷയും തമ്മിൽ നൂറ്റാണ്ടുകളുടെ ചരിത്രബന്ധമുണ്ട്‌. അറബി രാഷ്ട്രഭാഷയല്ലാത്ത രാജ്യങ്ങളിൽ ആ ഭാഷ ഏറ്റവും പ്രചാരം നേടിയത്‌ കേരളത്തിലാണ്‌. അതുകൊണ്ടു തന്നെ കേരളം അറബിഭാഷാരംഗത്ത്‌ അനന്തമായ തൊഴിലവസരങ്ങളും പഠനസാധ്യതകളും പരന്നു കിടക്കുന്ന നാടാണ്‌. തൊഴിൽ സാധ്യതയുള്ള മേഖലകൾ പ്രൈമറി മുതൽ സെക്കന്ററി, ഹയർ സെക്കന്ററി, ഡിഗ്രി, ബിരുദാനന്തര ബിരുദ ഗവേഷണം എന്നീ വ്യത്യസ്ത രംഗങ്ങളിലായി അറബിഭാഷ പഠിപ്പിക്കപ്പെടുന്നു. കേരളത്തിൽ ഈ മേഖലകളിൽ തൊഴിലവസരങ്ങൾ ധാരാളമാണ്‌. അറബി ഭാഷയിൽ അവഗാഹം നേടിയ പല പണ്ഡിതന്മാരും ഉദ്യോഗാർത്ഥികളും അധ്യാപന മേഖലക്കപ്പുറം അനന്തമായി കിടക്കുന്ന തൊഴിൽ സാധ്യതകളെക്കുറിച്ച്‌ വേണ്ടത്ര ബോധവാന്മാരല്ല. അറബി ഭാഷയും ഇംഗ്ളീഷ്‌ ഭാഷയും സ്വായത്തമാക്കുകയും കമ്പ്യൂട്ടറിലും വിവർത്തനരംഗത്തും അവഗാഹം നേടുകയും ചെയ്തവർക്ക്‌ കേരളത്തിനകത്തും പുറത്തും വിവിധങ്ങളായ തൊഴിലവസരങ്ങൾ തുറന്നുകിടക്കുന്നുണ്ട്‌. കേരളത്തിനു പുറത്ത്‌ 20ൽപരം യൂണിവേഴ്സിറ്റികളിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി അറബി ഭാഷയിൽ ബിരുദാനനന്തര ബിരുദവും NETഉം അല്ലെങ്കിൽ Mphil/PhD യോഗ്യതയുള്ളവർക്ക്‌ നിരവധി തൊഴിലവസരങ്ങളുമുണ്ട്‌. അധ്യാപനരംഗത്ത്‌ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല അറബി ഭാഷയിലെ അവസരങ്ങൾ. വാർത്താമാധ്യമങ്ങൾ ഭാഷാ പരിജ്ഞാനവും മികച്ച ആശയ വിനിമയ പാടവവും ഉള്ളവർക്ക്‌ ആകാശവാണി, ദൂരദർശൻ എന്നീ വാർത്താ മാധ്യമങ്ങളിൽ തിളങ്ങാനുള്ള അവസരമുണ്ട്‌. കേന്ദ്രസർക്കാരിന്റെ (ഹ്യൂമൻ റിസോഴ്സ്‌ ഡവലപ്മെന്റ്‌) സാംസ്കാരിക വകുപ്പ്‌ തുടങ്ങിയവയവയിലും ഭാഷാപരിജ്ഞാനം ഉള്ളവർക്ക്‌ അവസരങ്ങളുണ്ട്‌. വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള നയതന്ത്രചർച്ചകളിലും അന്താരാഷ്ട്ര കൂടിയാലോചനകളിലും ഭാഷാ വിവർത്തകന്മാരുടെ തസ്തികയുണ്ട്‌. എംബസികൾ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ 25 ഓളം അറബ്‌ രാഷ്ട്രങ്ങളുടെ എംബസികളുണ്ട്‌. ഇതേ വിദേശ രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ വിദേശ എംബസികളും സ്ഥിതിചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളിൽ മികച്ച ഭാഷാപരിജ്ഞാനം ഉള്ളവർക്ക്‌ തൊഴിലവസരങ്ങൾ ഏറെയാണ്‌. പ്രതിരോധ സേനയിലെ അവസരങ്ങൾ അഫ്ളലുൽ ഉലമ യോഗ്യതയുള്ളവർക്കും അറബിഭാഷയിൽ അംഗീകൃത സർവ്വകലാശാല ബിരുദമുള്ളവർക്കും പ്രതിരോധ സേനകളിൽ കമ്മിഷണ്ട് ഓഫീസർ റാങ്കിൽ മതാധ്യാപകരാകാം. കൂടാതെ കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ കാഡറ്റുകൾ പഠിക്കുന്ന 2 വിദേശ ഭാഷകളിലൊന്ന് അറബിയാണ്. ഇവിടെ അറബി പ്രൊഫസർമാർക്ക് അവസരങ്ങളുണ്ട്. കമ്പ്യൂട്ടർ കമ്പ്യൂട്ടറിൽ അറബിക്‌ ഓപ്പറേറ്റിംങ്ങ്‌ സിസ്റ്റത്തിൽ ഡി.ടി.പി.അറബിക്‌ ടൈപ്പിങ്ങിലും യോഗ്യതയും ഭാഷാപരിജ്ഞാനവും ഉള്ളവർക്ക്‌ വിവിധ കമ്പനികളിൽ നല്ല ശമ്പളത്തോടെ ജോലി ചെയ്യാനുള്ള അവസരങ്ങളുണ്ട്‌. വിദേശം അറബി-ഇംഗ്ളീഷ്‌ ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ യോഗ്യതയും ഉള്ളവർക്ക്‌ ആശയ വിനിമയ പാടവമനുസരിച്ച്‌ വാർത്താമാധ്യമങ്ങളിൽ അവതാരകരായും കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ രംഗത്തും സാധ്യതകളേറെയാണ്‌. കൂടാതെ അറബിക്‌ ഡി.ടി.പി, ടൈപ്പ്‌ റൈറ്റിംഗ്‌, സ്റ്റെനോഗ്രാഫർ, ട്രാൻസ്ലേഷൻ, വിസ ട്രാൻസ്ലേഷൻ തുടങ്ങിയ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനും അവസരങ്ങളുണ്ട്‌. ഓഫീസുകളിലും സ്ഥാപനങ്ങളിലും അക്കൗണ്ടന്റ്‌, സെക്രട്ടറി എന്നീ തസ്തികകളിലും സാധ്യതകളുണ്ട്‌. യൂണിവേഴ്സിറ്റി ലൈബ്രറികൾ അറബി-ഇംഗ്ളീഷ്‌ ഭാഷാ പരിജ്ഞാനവും ലൈബ്രറി സയൻസിൽ ബിരുദവും, ബിരുദാനന്തര ബിരുദവും ഉള്ളവർക്ക്‌ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവ്വകലാശാലകളിൽ ലൈബ്രേറിയനായും ജോലി നേടാൻ അവസരങ്ങളുണ്ട്‌. പ്രസിദ്ധീകരണം പ്രസിദ്ധീകരണ രംഗത്ത്‌ അളവറ്റ തൊഴിൽ സാധ്യതകളാണ്‌ അറബി ഭാഷയിലും വിവർത്തന കലയിലും പ്രാവിണ്യവും സാഹിത്യാഭിരുചിയും ഉള്ളവർക്കുള്ളത്‌. സ്വദേശത്തും വിദേശത്തുമുള്ള പത്രമാസികകളിലും ഇന്റർനെറ്റ്‌, ഓൺലൈൻ എഡിഷനുകളിലും ലേഖകന്മാരായും വിവർത്തകരായും തിളങ്ങാൻ സാധിക്കും. അറബി ഭാഷയും ഉപരിപഠനവും അറബി ഭാഷ പഠനം മതരംഗത്ത് മാത്രം പരിമിതമാകാതെ ഇന്നതൊരു അന്താരാഷ്ട്ര ഭാഷയായും, ലോകസാഹിത്യ ഭാഷയായും പാഠ്യപദ്ധതികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. അറബി ഭാഷയിൽ കേരളത്തിലും മറ്റു യൂണിവേഴ്സിറ്റികളിലുമായി വൈവിധ്യമാർന്ന കോഴ്സുകളാണ്‌ നിലവിലുള്ളത്‌. കേരളത്തിലെ മിക്കയൂണിവേഴ്സിറ്റികളിലും മറ്റു ഇന്ത്യൻ യൂണിവേഴ്സിറ്റികളിലും അറബിക്‌ ഡിപ്പാർട്ടുമെന്റും അവക്കു കീഴിൽ വിവിധങ്ങളായ കോഴ്സുകളും നടന്നു വരുന്നുണ്ട്‌. പ്രൈമറി തലം മുതൽ പ്ളസ്ടു വരെ സംസ്ഥാന സർക്കാർ തലങ്ങളിലും ബിരുദം മുതൽ ബിരുദാനന്തര-ഗവേഷണ തലം വരെ യൂണിവേഴ്സിറ്റികളിലോ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക്‌ കീഴിലോ ആണ്‌ കോഴ്സുകൾ നിലവിലുള്ളത്‌. അറബി അധ്യാപക പരീക്ഷ (എൽ.പി/യു.പി) കേരള പരീക്ഷാ കമ്മീഷണർ നേരിട്ട്‌ നടത്തുന്ന പരീക്ഷ പാസ്സായാൽ എൽ.പി, യു.പി തലങ്ങളിൽ അധ്യാപകരാവാം. ഈ പരീക്ഷ പ്രൈവറ്റായി പഠിക്കാനുള്ള സംവിധാനമുണ്ട്‌. അറബി അധ്യാപക തസ്തികകൾക്ക്‌ ഏറ്റവും കുറഞ്ഞ കാലയളവിൽ നേടിയെടുക്കാവുന്ന ലളിതമായ കോഴ്സാണിത്‌. കൂടാതെ ഓറിയന്റൽ എസ്‌.എസ്‌.എൽ.സി വഴി അറബി ഒന്നാംഭാഷയായി എടുത്ത്‌ പഠിച്ചവർക്കും ഈ തലങ്ങളിൽ അധ്യാപകരാവാൻ യോഗ്യതയുണ്ട്‌.